Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയാളെ പിടികൂടി
24/08/2017

വൈക്കം: വീടു കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയിരുന്നയാളെ വൈക്കം പോലീസ് പിടികൂടി. ഉദയനാപുരം നാനാടം അരിതാരത്ത് റഫീഖി(42)നെയാണ് വീട്ടില്‍നിന്നൂം അറസ്റ്റ് ചെയ്തത്. നാനാടം മാര്‍ക്കറ്റില്‍ ഇറച്ചി വില്‍പനക്കാരനായ റഫീഖ് പോത്തിനെ വാങ്ങുന്നതിനായി പൊള്ളാച്ചിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് വാങ്ങുന്നത്. ഇയാളുടെ വീട്ടില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന 22 പായ്ക്കറ്റ് ഹാന്‍സ് റെയ്ഡിനിടെ പോലീസ് പിടികൂടി. വൈക്കം എ.എസ്.ഐ ഫ്രാന്‍സിസ്, ഷാഡോ പോലീസ് എ.എസ്.ഐ കെ.നാസര്‍, പി.കെ ജോളി, സജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.