Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുശോചനയോഗം നടത്തി.
23/08/2017
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് എം കെ കുട്ടന്റെ നിര്യാണത്തില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ നടത്തിയ അനുശോചനയോഗത്തില്‍ സംസ്ഥാന സെക്രട്ടറി പി സുഗതന്‍ പ്രസംഗിക്കുന്നു

വൈക്കം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കര്‍ഷക തൊഴിലാളി യൂണിയന്‍ എ ഐ റ്റി യു സി യുടെ വൈക്കം മണ്ഡലം പ്രസിഡന്റായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച എം കെ കുട്ടന്റെ നിര്യാണത്തില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ വൈക്കം മണ്ഡലം കമ്മറ്റി അനുശോചനയോഗം നടത്തി. കര്‍ഷക തൊഴിലാളി സമരങ്ങള്‍ക്കും അവകാശ പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കിയ നേതാവായിരുന്നു എം കെ കുട്ടനെന്ന് ജില്ലാ കമ്മറ്റി അംഗം പി വി കുട്ടന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് കെ ചെല്ലപ്പന്‍ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി സുഗതന്‍, രമണി രമേശന്‍, അശോകന്‍ വരിയ്ക്കാംകുന്ന് എന്നിവര്‍ പ്രസംഗിച്ചു.