Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വനിതാസമ്മേളനവും
23/08/2017
കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം ഡിവിഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബസംഗമം സംസ്ഥാന സെക്രട്ടറി എന്‍ പ്രേമകുമാരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ എസ് ഇ ബോര്‍ഡ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം ഡിവിഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വൈദ്യുതി ബോര്‍ഡ് പെന്‍ഷന്‍കാരുടെ കുടുംബസംഗമവും വനിതാസമ്മേളനവും പ്രസിഡന്റ് സി കെ കുമാരമോഹന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടി. സംസ്ഥാന സെക്രട്ടറി എന്‍ പ്രേമകുമാരി യോഗം ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് കെ വി അനൂപ് മുഖ്യപ്രഭാഷണം നടത്തി. അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി വര്‍ഗ്ഗീസ്, ചന്ദ്രസേനക്കുറുപ്പ്, ബേബി, സി കോര, ആര്‍ മുരളീധരന്‍ നായര്‍, എ സെയ്ഫുദ്ദീന്‍, ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ എസ് ചന്ദ്രികാദേവി, എന്‍ പത്മാവതിക്കുഞ്ഞമ്മ, സി കെ ചന്ദ്രമതിയമ്മ, വി എന്‍ ഓമന, ശോശാമ്മ ആന്‍ഡ്രൂസ് എന്നിവരടങ്ങുന്ന വനിതാകമ്മറ്റിയും രൂപീകരിച്ചു.