Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധയോഗം ചേര്‍ന്നു.
23/08/2017
വടകര നോര്‍ത്ത് എസ് എന്‍ ഡി പി ശാഖായോഗം വക ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് നടത്തിയ യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ്ബാബു അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.

വൈക്കം: തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയനു കീഴിലുള്ള വടകര 3457-ാം നമ്പര്‍ ശാഖയിലെ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ നടത്തിയ അതിക്രമങ്ങള്‍ക്തെതിരെ പ്രതിഷേധയോഗം ചേര്‍ന്നു. യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംഭവത്തെ അപലപിച്ചു കൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമുദായിക സംഘടനകളുടെയും പ്രതിനിധികളും പങ്കെടുത്തു. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് ഇ ഡി പ്രകാശന്‍, യോഗം ഡയറക്ടര്‍ബോര്‍ഡംഗം പി പി സന്തോഷ്, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതിയംഗം സജീഷ് മണലേല്‍, ബിജുമോന്‍, ഇ എന്‍ ബാബു, ആര്‍ സി സജി, സുരേന്ദ്രന്‍ പുതുവേലില്‍, രഞ്ജിത്ത് മഠത്തില്‍, വി എസ് പ്രസന്നന്‍, റ്റി എസ് അനില്‍കുമാര്‍, മധു മൂലേത്താഴം, എം കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.