Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാരികള്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങള്‍ തടയാന്‍ പോലീസ് ജാഗ്രതപാലിക്കണം
23/08/2017

വൈക്കം: തലയാഴം പഞ്ചായത്ത് മര്‍ച്ചന്റ് അസ്സോസിയേഷന്‍ അംഗമായ ഉദയപ്പന്‍ പള്ളിച്ചിറയെ വ്യാപാരം നടത്തുന്ന സമയം സോഡ നിറച്ച വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച് അവശനാക്കിയത് സംബന്ധിച്ച് അസ്സോസിയേഷന്‍ ഭരണസമിതിയുടെ അടിയന്തിര കമ്മറ്റി യോഗം ചേര്‍ന്നു. യോഗത്തെ തുടര്‍ന്ന് ഉദയപ്പന് നീതി ലഭിക്കുന്നതിന് പോലീസില്‍ പരാതി കൊടുക്കുകയും അക്രമിച്ച വിഷ്ണു എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വ്യാപാരികള്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ വൈക്കം പോലീസിന്റെ ജാഗ്രത ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ജോസഫ് ഇടത്തില്‍ അദ്ധ്യക്ഷനായിരുന്നു. മറ്റ് ഭാരവാഹികളായ ഡി സോമനാഥന്‍, പി എസ് വര്‍ഗ്ഗീസ്, പങ്കജാക്ഷന്‍ നായര്‍, ദേവാനന്ദന്‍, ജോയി മാത്യൂ, ബിജു പറപ്പള്ളി, വി സി ഔസേഫ്, ഡി ബാബു, സലിംകുമാര്‍, ബാബു എന്നിവര്‍ പങ്കെടുത്തു.