Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
23/08/2017

വൈക്കം: റേഷന്‍ വ്യാപാരികളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുവാന്‍ ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. സംസ്ഥാനതത് റേഷന്‍ പഞ്ചസാര വിതരണം ചെയ്തിരുന്നപ്പോള്‍ 1350 രൂപ വിലയുള്ള ഒരു ക്വിന്റല്‍ പഞ്ചസാരക്ക് 15 രൂപ മാത്രമാണ് റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കി വന്നിരുന്നത്. ഇത് 50 രൂപയാക്കി വര്‍ദ്ധിപ്പിക്കുവാന്‍ നിശ്ചയിച്ചെങ്കിലും, പഞ്ചസാര വിതരണം നിര്‍ത്തുകയാണുണ്ടായത്. ഓണത്തിന് ക്വിന്റല്‍ ഒന്നിന് 2200 രൂപ മുടക്കി പഞ്ചസാര എടുത്ത് വിതരണം നടത്തിയാല്‍ 15 രൂപ മാത്രമാണ് കമ്മീഷന്‍. ഇതു വര്‍ദ്ധിപ്പിക്കാതെ സ്റ്റോക്കെടുത്ത് നടത്തുകയില്ലെന്നു അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഓണത്തിന് എല്ലാ വിഭാഗത്തിനും ബോണസും അലവന്‍സും നല്‍കുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് അവഗണനയാണ്. വേതനം നല്‍കല്‍ കാറ്റില്‍പറത്തി ക്വിന്റല്‍ ഒന്നിന് 90 രൂപയില്‍ താഴെ മാത്രം ഭക്ഷ്യധാന്യങ്ങള്‍ക്കു നല്‍കിവരുന്ന കമ്മീഷന്‍ കഴിഞ്ഞ ഏഴുമാസത്തെ കുടിശ്ശിക അനുവദിച്ചു നല്‍കുമ്പോള്‍ അതില്‍നിന്നും ഇന്‍കം ടാക്‌സ് ഈടാക്കി ബാക്കി നല്‍കുവാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുവാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഭക്ഷ്യമന്ത്രി അടക്കമുള്ള ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയതായി ജില്ലാ പ്രസിഡന്റ് വി.ജോസഫ്, സെക്രട്ടറി രാജു പി.കുര്യന്‍ എന്നിവര്‍ അറിയിച്ചു.