Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ 58, 61 ബൂത്ത് കമ്മിറ്റികള്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം നടത്തി
23/08/2017

വൈക്കം: രാജ്യത്തിന്റെ അഖണ്ഡതക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലും ബോധപൂര്‍വം തമസ്‌കരിക്കാനാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ എക്‌സ്. എം.എല്‍.എ. ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ 58, 61 ബൂത്ത് കമ്മിറ്റികള്‍ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോഡിയും കൂട്ടാളികളും നടത്തുന്നത് ചരിത്രത്തോടുള്ള അവഹേളനമാണ്. മരണശേഷം ഏതൊരു വ്യക്തിയെയും ആദരവോടെ കാണുന്ന ഭാരതീയ സംസ്‌കാരത്തിനു തന്നെ അപമാനകരമാണ് നരേന്ദ്രമോഡിയുടെ പ്രവര്‍ത്തനങ്ങളെന്നും ജോസഫ് വാഴയ്ക്കന്‍ കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറെക്കര ബിന്‍സിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ബൂത്ത് പ്രസിഡന്റ് സി.ഒ ആഗസ്തി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ ആദരിച്ചു. കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു, പി.എന്‍ ബാബു, ബി.അനില്‍കുമാര്‍, വി.ബിന്‍സ്, ജെയ്‌ജോണ്‍ പേരയില്‍, പി.വി പ്രസാദ്, എം.വി മനോജ്, എം.വി സാബു, ഷീബ ശിവദാസ്, പി.ഡി ജോര്‍ജ്ജ്, പി.ജോണ്‍സണ്‍, കെ.കെ കുട്ടപ്പന്‍, കെ.വി ചിത്രാംഗദന്‍, മോഹനന്‍ ചായപ്പള്ളി, കെ.എസ് സജീവ്, കെ.കെ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.