Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു
07/01/2016

ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ക്ക് മെഡിക്കലോഫീസര്‍ ഡോ.പി.വി ജോസഫിന്റെ നേതൃത്വത്തില്‍ വൈദ്യപരിശോധനയും സൗജന്യ മരുന്നും വിതരണം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്തവരുടെ വിവരശേഖരം സ്വീകരിച്ച് ഹെല്‍ത്ത് കാര്‍ഡ് വിതരണം നടത്തി. മെഡിക്കല്‍ ക്യാമ്പില്‍ മലമ്പനി പരിശോധനക്ക് വേണ്ടിയുള്ള രക്തസാമ്പിളിന്റെ ശേഖരണം, കുഷ്ഠരോഗവും മററ് ത്വക്ക് രോഗവും കണ്ടുപിടിക്കുന്നതിനുള്ള പരിശോധന, ജീവിത ശൈലിരോഗ നിരീക്ഷണം എന്നിവയും നടത്തി. മെഡിക്കല്‍ ക്യാമ്പിന് വൈക്കം താലൂക്ക് ആശുപത്രിയിലെ എന്‍.എം.എസ്സ് രത്‌നകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ് കൃഷ്ണകുമാര്‍, ജൂനിയര്‍ എച്ച്.ഐ സി. എസ്.ബാബു, കെ.ആര്‍ സുജ, ജൂനിയര്‍ പി.എച്ച്.എന്‍ എം.കെ ശ്രീയമ്മ, കെ.എസ് രേഖ എന്നിവര്‍ നേതൃത്വം നല്കി. പഞ്ചായത്തിലെ ബ്യൂട്ടി പാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ്, സ്ഥാപനങ്ങള്‍ക്ക് വേണ്ട മററുരേഖകള്‍ എന്നിവ എത്രയും വേഗം ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വാങ്ങിക്കേണ്ടതാണെന്നും മെഡിക്കലോഫീസര്‍ അറിയിച്ചു.