Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യു.ഡി.എഫ് പ്രകടനം നടത്തി
23/08/2017
വൈക്കം ടൗണില്‍ നടത്തിയ യു.ഡി.എഫ് പ്രതിഷേധ പ്രകടനം.

വൈക്കം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം താറുമാറാക്കി കുട്ടികളുടെ ഭാവി തകര്‍ക്കുകയും ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്ത ആരോഗ്യമന്ത്രി കെ.കെ ഷൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ വൈക്കം ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. നിയമസഭാകവാടത്തില്‍ സത്യഗ്രഹമിരിക്കുന്ന എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രകടനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം.അബു, ജനതാദള്‍ (യു) സംസ്ഥാന എക്‌സി. അംഗം ആര്‍.മോഹന്‍ദാസ്, മഹിളാ ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീബ മോഹന്‍ദാസ്, സി.എം.പി നേതാവ് കെ.കെ മോഹനന്‍, കോണ്‍ഗ്രസ് നേതാക്കളായ മോഹന്‍ ഡി.ബാബു, പി.വി പ്രസാദ്, ജയ്‌ജോണ്‍ പേരയില്‍, ബി.അനില്‍കുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ മോഹനന്‍ പുതുശ്ശേരി, വി.ബിന്‍സ്, എസ്.സാനു, രമേശ് പി.ദാസ്, കെ.കെ സൈമണ്‍, കെ.പി ശിവജി, കെ.കെ സചിവോത്തമന്‍, എം.ടി അനില്‍കുമാര്‍, ഇടവട്ടം ജയകുമാര്‍, വി.രവീന്ദ്രന്‍, ടി.അനില്‍കുമാര്‍, പി.ടി സുഭാഷ്, ജോര്‍ജ്ജ് വര്‍ഗീസ്, പി.ഡി ജോര്‍ജ്ജ്, പി.ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.