Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഷണക്കേസ് പ്രതി പിടിയില്‍
22/08/2017
ജോബി ജോസഫ്

തലയോലപ്പറമ്പ്: വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നിരുന്ന ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍. പാലാ ളാലം വില്ലേജില്‍ മൂന്നാനിയില്‍ തറക്കുന്നേല്‍ വീട്ടില്‍ ജിമ്മ് ജോബി എന്നുവിളിക്കുന്ന ജോബി ജോസഫി (47)നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. 2002ല്‍ ചേര്‍ത്തല തവണക്കടവില്‍ ജോണ്‍ ജോണി എന്നയാളുടെ വീട്ടില്‍ നാടന്‍ പടക്കം എടിഞ്ഞ കേസില്‍ ആലപ്പുഴ ജില്ലാ കോടതിയില്‍ ഇയാളുടെ പേരില്‍ വാറണ്ട് നിലവിലുണ്ട്. പാലായിലെ അടിപിടി കേസിലും കടുത്തുരുത്തി, പാമ്പാടി, വെള്ളൂര്‍ പോലീസ് സ്റ്റേഷനുകളില്‍ റബ്ബര്‍ മോഷണം നടത്തിയ കേസില്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ, മരങ്ങാട്ടുപള്ളി, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹന മോഷണത്തിനും ഇയാളുടെ പേരില്‍ കേസ് ഉണ്ടായിരുന്നു. പാലാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട് കത്തിച്ച കേസിലും, 2008ല്‍ കൊട്ടാരമിറ്റം സ്റ്റാന്റില്‍വെച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലും മരങ്ങാട്ടുപിള്ളിയിലെ അടിപിടി കേസിലും, 2009ല്‍ ക്വട്ടേഷന്‍ ലീഡറായ ആയി സജിയോടൊപ്പം കടുത്തുരുത്തിയില്‍ വെച്ച് ബാങ്കിലേക്കു കൊണ്ടുപോയ പണം തട്ടാന്‍ ശ്രമിച്ച കേസിലും, തൃപ്പൂണിത്തുറയില്‍ ക്വട്ടേഷന്‍ എടുത്ത് കടയുടെ മതില്‍ പൊളിച്ച കേസിലും ഇയാള്‍ പ്രതി ആയിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആയി സജി, ചിരട്ടപ്പോള്‍ സജി, പഞ്ഞിപ്പാടന്‍ ബൈജു എന്നിവര്‍ ഇയാളുടെ വിവിധ കേസുകളിലെ കൂട്ടുപ്രതികളാണ്.
വൈക്കം സി.ഐ. വി.കെ ജയപ്രകാശിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തലയോലപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ സുധീഷ്‌കുമാര്‍, എസ്.ഐമാരായ സുരേന്ദ്രന്‍, തോമസ്, ഷാഡോ പോലീസ് എ.എസ്.ഐ കെ.നാസര്‍, സി.പി.ഒ ഷിഹാബ്, മനോജ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കാറില്‍ ഇന്നും ഇറങ്ങി ഓടി സിലോണ്‍ കവല ഭാഗത്തെ വീടിനു മുകളില്‍ കയറി നാശനഷ്ടം ഉണ്ടാക്കുകയും പോലീസുകാരെ കുത്തുമെന്ന് ഭീഷണിപ്പെടുത്തി കത്തി വീശി ജനങ്ങളെ പരിഭ്രാന്തരാക്കുകയും ചെയ്തു. ഇതിന് തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.