Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്ത് ശുദ്ധജലവിതരണ പദ്ധതി നിര്‍മാണോദ്ഘാടനം നടത്തി
22/08/2017
സി.പി.ഐ എം.എല്‍ റെഡ്ഫ്‌ളാഗ് വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ സംഘടിപ്പിച്ച പി.കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് ശുദ്ധജലവിതരണ പദ്ധതി നിര്‍മാണോദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദയനാപുരം ഗ്രാമപഞ്ചായത്തിന് അനുവദിച്ചിരിക്കുന്ന പദ്ധതിയാണിത്. പഞ്ചായത്തിലെ തുറുവേലിക്കുന്നില്‍ 402000 ലിറ്റര്‍ സംഭരണശേഷിയുളള ഓവര്‍ഹെഡ് ടാങ്ക് നിര്‍മാണവും, നിലവില്‍ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുകയും, പൈപ്പ് ലൈന്‍ എത്താത്ത പ്രദേശങ്ങളില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുമായി ഉദ്ദേശിച്ചിട്ടുളള പദ്ധതിയുടെ അടങ്കല്‍ എട്ട് കോടി രൂപയാണ്. തുറുവേലിക്കുന്ന് ക്ഷേത്രമൈതാനിയില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ സക്കറിയാസ് കുതിരവേലില്‍, ജലവിഭവവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഐ.എ.എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ഷീല ശശിധരന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാമോള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എസ് മോഹനന്‍, പി.പി ദിവാകരന്‍, പ്രവീണ സിബി, അംഗങ്ങളായ കെ.എസ് സജീവ്, ഡി.സുനില്‍കുമാര്‍, ഗീതാ ഷാജി, അഡ്വ. പി.കെ സുരേഷ് ബാബു, ജമീല നടരാജന്‍, സുലോചന പ്രഭാകരന്‍, ആര്‍.രശ്മി, എം.വി ശശികല, മായ ഷിബു, പി.ഡി ജോര്‍ജ്ജ്, ജയ ഷാജി, ഗിരിജ പുഷ്‌ക്കരന്‍, അക്കരപ്പാടം ശശി, കെ.കെ രാജു, എം.പി ജയപ്രകാശ്, എം.വിജയം എന്നിവര്‍ പ്രസംഗിച്ചു.