Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ എം.എല്‍ റെഡ്ഫ്‌ളാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.കൃഷ്ണപിള്ള ദിനാചരണം നടത്തി
22/08/2017
സി.പി.ഐ എം.എല്‍ റെഡ്ഫ്‌ളാഗ് വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ സംഘടിപ്പിച്ച പി.കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മേക്കിംഗ് ഇന്‍ഡ്യ, ഡിജിറ്റല്‍ ഇന്‍ഡ്യ, നോട്ടുനിരോധനം, ജി.എസ്.ടി എന്നീ മുദ്രാവാക്യങ്ങളും പരിഷ്‌കാരങ്ങളും കുത്തുകകളെയാണ് സഹായിക്കുന്നതെന്ന് സി.പി.ഐ എം.എല്‍ റെഡ്ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കന്‍. സി.പി.ഐ എം.എല്‍ റെഡ്ഫ്‌ളാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേക്കിംഗ് ഇന്‍ഡ്യ എന്ന മുദ്രാവാക്യത്തിലൂടെ മോഡി കുത്തകകളെയാണ് സൃഷ്ടിക്കുന്നത്. ധനമൂലധനത്തിന്റെ പതാകയേന്തി രാഷ്ട്രത്തെ അപനിര്‍മിക്കുന്നതിനും ശിഥിലീകരിക്കുന്നതിനുമുള്ള ശ്രമമാണ് നടക്കുന്നത്. 2014ല്‍ ഒരു ശതമാനം സമ്പന്നരുടെ കൈയ്യില്‍ 49 ശതമാനത്തോളം ദേശീയ സമ്പത്താണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 58.4 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഒരൊറ്റ രാജ്യം, ഒരൊറ്റ നികുതി എന്ന മുദ്രാവാക്യമുയര്‍ത്തി ജി.എസ്.ടി നടപ്പിലാക്കുന്നതോടെ ഫെഡറല്‍ സംവിധാനത്തിന്റെ കടക്കലാണ് കത്തിവെച്ചിരിക്കുന്നത്. പൊതുമേഖലയെ വിറ്റഴിച്ചും കൃഷിഭൂമി കുത്തകകള്‍ക്കു വേണ്ടി ഏറ്റെടുത്തും നടത്തുന്ന മോഡി ഭരണത്തില്‍ ന്യൂനപക്ഷങ്ങളും ദളിതരും കര്‍ഷകരും തൊഴിലാളികളും വേട്ടയാടപ്പെടുകയാണ്. സ്വാതന്ത്ര്യവും പരമാധികാരവും മതനിരപേക്ഷതയും ഫെഡറലിസവും തകര്‍ക്കുന്ന മോഡി ഭരണത്തിനെതിരെ ശക്തമായ ഐക്യനിര പടുത്തുയര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഉണ്ണിച്ചെക്കന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ ദിലീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എസ് രാജു, വിജി തമ്പി, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.