Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍കൃഷി ആരംഭിച്ചു
22/08/2017
തലയാഴം ഗ്രാമപഞ്ചായത്തിലെ മൂന്നാം ബ്ലോക്ക് ചെട്ടിക്കരി പാടശേഖരത്തില്‍ ആരംഭിച്ച നെല്‍കൃഷിയുടെ വിത്തുവിത ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ മൂന്നാം ബ്ലോക്ക് ചെട്ടിക്കരി പാടശേഖരത്തില്‍ നെല്‍കൃഷി ആരംഭിച്ചു. 38 വര്‍ഷമായി തരിശുകിടന്നിരുന്ന നിലമാണ് കൃഷിയോഗ്യമാക്കി വിത്തുവിതച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി വിത ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഷാജി, വാര്‍ഡ് മെമ്പര്‍ ഷീജ ബൈജു, കൃഷി ഓഫീസര്‍ സിറാജുദ്ദീന്‍, പ്രൊഫ. എന്‍.കെ ശശിധരന്‍, കെ.കുഞ്ഞപ്പന്‍, സി.സന്തോഷ്, മിത്രലാല്‍, അനില്‍, പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.