Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബ സംഗമവും വനിതാ സമ്മേളനവും 23ന്
22/08/2017

വൈക്കം: കെ.എസ്.ഇ ബോര്‍ഡ് പെന്‍ഷനേഴ്‌സ് അസോസ്സിയേഷന്‍ വൈക്കം ഡിവിഷന്റെ കുടുംബ സംഗമവും വനിതാ സമ്മേളനവും 23ന് നടക്കും. രാവിലെ 9.30ന് വടക്കേനടയിലെ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം വൈക്കം ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് വി.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. സി.കെ കുമാരമോഹനന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. വെല്‍നസ് ഹോസ്പ്പിറ്റല്‍ സൈക്കോളജിസ്റ്റ് ഡോ. കെ.വി അനൂപ് മുഖ്യപ്രഭാഷണം നടത്തും. ചന്ദ്രസേനക്കുറുപ്പ്, എം.ടി വര്‍ഗീസ്, ജി.രമാദേവി, ബേബി സി കോര, എ.സെയ്ഫുദീന്‍, പി.വിജയമ്മ, ആര്‍.മരുളീധരന്‍ നായര്‍, എ.നബീസ, ആര്‍.രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.