വനിതാസംഗമം നടത്തി
22/08/2017
വൈക്കം: വടകര-കരിപ്പാടം 126-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാസംഗമം യൂണിയന് സെക്രട്ടറി ലൈലാ ചെല്ലപ്പന് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആര് സുശീലന് അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം ഭാരവാഹികളായി സിനി പാലക്കാട്ടുമ്യാലില് (പ്രസിഡന്റ്), അഞ്ജു സജീവ് കടുപ്പശ്ശേരില് (സെക്രട്ടറി), ഷീബ ഗിരിലാല്‍, ഷിനി സജു, സിന്ധു സാബു (യൂണിയന് കമ്മറ്റി), കാഞ്ചന തമ്പാന്, ഇന്ദിര ചിത്രംപള്ളില്, ബിന്ദു വെളിംപറമ്പ്, സജില ജയചന്ദ്രന്, ജയ ബിജു എന്നിവരെയും തിരഞ്ഞെടുത്തു.