Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം പഞ്ചായത്ത് സമ്പൂര്‍ണ്ണ ജൈവകൃഷിയിലേക്ക്
06/01/2016
ഉദയനാപുരം പഞ്ചായത്തിന്റെ ജൈവകൃഷി ആലോചനായോഗം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി നിര്‍വഹിക്കുന്നു.

ഉദയനാപുരം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ജൈവകൃഷി വ്യാപനത്തിന് ഒരുങ്ങുന്നു. ഉദയനാപുരത്തെ തരിശുരഹിത പഞ്ചായത്താക്കുകയും മുഴുവന്‍ വീടുകളിലും സാധ്യമായ കൃഷി ആരംഭിക്കുകയുമാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് പഞ്ചായത്തില്‍ ചേര്‍ന്ന വിപുലമായ ആലോചനായോഗം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് മേററര്‍മാര്‍, കുടുംബശ്രീ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ അഞ്ച് മുതല്‍ പത്ത് വരെയുള്ളവരുടെ ലേബര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യും. ഈ ഗ്രൂപ്പുകള്‍ക്ക് സ്വന്തം പേരിലുള്ളതും പാട്ടത്തിനെടുത്തതുമായ നിലങ്ങളും പുരയിടങ്ങളും തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിയോഗ്യമാക്കി കൊടുക്കുകയും കൃഷിഭവന്‍ വഴി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി, കൃഷിഗ്രാമം, കേരഗ്രാമം, സമഗ്രവിള പരിപാലനം തുടങ്ങിയ പദ്ധതിയുടെ ഭാഗമായി വിത്ത്,തൈകള്‍, ജൈവവളം, പമ്പ്‌സെററ് തുടങ്ങിയവ വിതരണം ചെയ്യും. താല്പര്യമുള്ളവര്‍ക്ക് പലിശ രഹിത വായ്പയും ലഭ്യമാക്കും. പഞ്ചായത്തുതല ആലോചനാ യോഗത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ പി.എസ് മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ രഘു, കൃഷി ഓഫീസര്‍ സീന എന്നിവര്‍ ക്ലാസ്സെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാ തമ്പി, സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍മാരായ പി.പി ദിവാകരന്‍, പ്രവീണ സിബി, പഞ്ചായത്ത് മെമ്പര്‍മാരായ സുനില്‍കുമാര്‍.ഡി, ഗീത ഷാജി, ഗിരിജ പുഷ്‌ക്കരന്‍, പഞ്ചായത്ത് സെക്രട്ടറി എസ് രാജീവ്, സി.ഡി.എസ് പ്രസിഡന്റ് ആനന്ദവല്ലി എന്നിവര്‍ പ്രസംഗിച്ചു.