Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'നമ്മുടെ നെല്ല് നമ്മുടെ അന്നം പദ്ധതി'യുടെ ഉദ്ഘാടനം നടന്നു.
21/08/2017
'നമ്മുടെ നെല്ല് നമ്മുടെ അന്നം പദ്ധതി'യുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി നിര്‍വ്വഹിക്കുന്നു.

വൈക്കം: ഉദയനാപുരം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണത്തിനോടനുബന്ധിച്ച് 'നമ്മുടെ നെല്ല് നമ്മുടെ അന്നം പദ്ധതി'യുടെ ഉദ്ഘാടനം നടന്നു. പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ഉദ്ഘാടനം ചെയ്തു. പ്രതീകാത്മകമായി പാടശേഖരസമിതി ഭാരവാഹികള്‍ ഞാറും നെല്‍ക്കതിരും നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഭൂമാഫിയയുടെ പിടിയില്‍പ്പെട്ട പാടശേഖരങ്ങളുള്ള പഞ്ചായത്തില്‍ ഈ വര്‍ഷം നെല്‍കൃഷിയില്‍ മേഖലയില്‍ ഒരു പുത്തന്‍കുതിപ്പ് പ്രതീക്ഷിച്ചു നടത്തുന്ന ഈ പദ്ധതി തരിശ് രഹിത ഉദയനാപുരം പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കും അതിവേഗം മുന്നേറുകയാണ്. തരിശ് നിലം കൃഷിയോഗ്യമാക്കി നെല്‍കൃഷി ചെയ്യുന്നതിന് കൃഷിവകുപ്പും പഞ്ചായത്തും ചേര്‍ന്ന് സാമ്പത്തിക സഹായങ്ങള്‍ ഈ വര്‍ഷം നെല്‍കര്‍ഷകര്‍ക്ക് നല്‍കും.