Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം ആഗസ്റ്റ് 31, സെപ്തംബര്‍ 1, 2, 9 തീയതികളില്‍
21/08/2017

വൈക്കം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം ആഗസ്റ്റ് 31, സെപ്തംബര്‍ 1, 2, 9 തീയതികളില്‍ നടക്കും. 31ന് വൈകുന്നേരം 3 മണിക്ക് വൈക്കം വലിയകവലയില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. നാനാടം ആതുരാശ്രമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നടക്കും. സെപ്തംബര്‍ 1, 2 തീയതികളില്‍ രാവിലെ 9 മണി മുതല്‍ 4 മണി വരെ കലാമത്സരങ്ങള്‍ ആതുരാശ്രമം സ്‌കൂള്‍ ഓഡിറ്റോറിയത്തിലും, കായിക മത്സരങ്ങള്‍ സെപ്തംബര്‍ 9ന് രാവിലെ 9 മണി മുതല്‍ വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ ഓഫീസ്, വാര്‍ഡ്‌മെമ്പര്‍മാര്‍, പഞ്ചായത്ത് യൂത്ത് സെന്റര്‍, സി ഡി എസ് അംഗങ്ങള്‍ എന്നിവരുടെ പക്കല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം 25ന് 5 മണിക്ക് മുന്‍മ്പ് പഞ്ചായത്തില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281588632 എന്ന നമ്പരില്‍ ബന്ധപ്പെടുക.