Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം
21/08/2017
മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷം.

വൈക്കം: ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ അക്കരപ്പാടം 47, 48 ബൂത്തുകളിലെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ എക്‌സ്. എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പി.ടി ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു. അഡ്വ. കെ.പി ശിവജി പതാക ഉയര്‍ത്തി. കെ.പി.സി.സി എക്‌സി. അംഗങ്ങളായ എന്‍.എം താഹ, അഡ്വ. വി.വി സത്യന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, ബി.അനില്‍കുമാര്‍, എസ്.അനീഷ്, എം.ആര്‍ രഞ്ജിത്ത്, ബി.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷം സംഘടിപ്പിച്ചു. കോവിലകത്തുംകടവ് ഐ.എന്‍.ടി.യു.സി ഓഫീസില്‍ നടന്ന ആഘോഷം യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.സി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എന്‍ കിഷോര്‍കുമാര്‍, കെ.വിജയന്‍, പി.വി പ്രകാശന്‍, അശോകന്‍, സുനില്‍രാജ്, അശോകന്‍, ഷാജി, സി.എന്‍ പ്രസന്നകുമാര്‍, ഗോപാലകൃഷ്ണന്‍, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സ്യതൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശികസഹിതം ഓണത്തിനുമുന്‍പ് വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.