Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
21/08/2017

വൈക്കം: നഗരസഭ 9-ാം വാര്‍ഡ്, 126-ാം നമ്പര്‍ അംഗന്‍വാടി, സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രം, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി ദേശീയ പതാകയുയര്‍ത്തി. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എന്‍ മോഹനന്‍ സ്വാതന്ത്ര്യദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പി ഹരിദാസ്, കാര്‍ത്തികേയന്‍ നായര്‍, സാക്ഷരതാ പ്രേരക് ഉഷാകുമാരി.എ, ഓമന, വിജയകുമാരി എന്നിവര്‍ സംസാരിച്ചു.

വൈക്കം: നേരേകടവ് മഹാത്മ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നടന്ന പതാക ഉയര്‍ത്തല്‍ ഹെഡ്മിസ്ട്രസ് മിനിപോള്‍ നിര്‍വ്വഹിച്ചു. സാബു പി മണലൊടി, സജീവ് കുമാര്‍ എന്‍ എസ്, അഡ്വ. പി എസ് നന്ദനന്‍, അജിമോള്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിലെ ചെമ്മനത്തുകര കരീക്കോട് 62-ാം നമ്പര്‍ അംഗന്‍വാടിയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ 71-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ നടേശന്‍ പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍ വിഷ്ണു ഉല്ലാസ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വി.വി കനകാംബരന്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അംഗന്‍വാടി വര്‍ക്കര്‍ സുകുമരി, ഹെല്‍പ്പര്‍ അനിലകുമാരി എന്നിവര്‍ പ്രസംഗിച്ചു. ദേശഭക്തി ഗാനാലാപനം, പായസവിതരണം എന്നിവയും നടന്നു.