'കരിയര്‍ ഗൈഡന്‍സ് സെമിനാര്‍' സംഘടിപ്പിച്ചു.
21/08/2017
വൈക്കം: ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലൈബ്രറിയില്‍ 'കരിയര്‍ ഗൈഡന്‍സ് സെമിനാര്‍' സംഘടിപ്പിച്ചു. പി.എസ്.സി, എസ്.എസ്.സി, ബാങ്ക്, റെയില്‍വെ തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും എസ്.എസ്.എല്‍.സി, പ്ലസ് ടു കോഴ്സുകള്‍ക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍, തൊഴില്‍ അവസരങ്ങള്‍ എന്നിവയെക്കുറിച്ചുമുള്ള സെമിനാര്കരിയര് ഗൈഡന്‍സ് വിദഗ്ധന്‍ പ്രൊഫ. മോട്ടി തോമസ് സക്കറിയ നയിച്ചു. എല്ലാ ദിവസവും വൈകുന്നേരം ആറിന് ലൈബ്രറിയില്‍ സൗജന്യ തീവ്രപരിശീലന ക്ലാസും നടത്തുന്നുണ്ട്. ഫോണ്‍ 9447879537, 944763926.