Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്ലുല്‍പ്പാദകരുടെ യോഗം ചേര്‍ന്നു
19/08/2017

തലയോലപ്പറമ്പ്: ഇറുമ്പയം പാടശേഖര സമിതിയുടെയും, ടാഗോര്‍ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലൈബ്രറിയില്‍ ചേര്‍ന്ന നെല്ലുല്‍പ്പാദകരുടെ യോഗത്തില്‍ തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ ഉള്‍പ്പടെ കൂടുതല്‍ ഇടങ്ങളില്‍ കൃഷി ഇറക്കുവാനും വിഷ രഹിതമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാനും തീരുമാനിച്ചു. വിഷ രഹിതമായി ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് ടാഗോര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഭരിച്ച് ബ്രാണ്ടഡ് അരിയായി വിപണനം നടത്തുവാനും തീരുമാനമുണ്ടായി. ചടങ്ങില്‍ പാടശേഖര സമിതി പ്രസിഡന്റ് എം ഇ ബേബി അദ്ധ്യക്ഷത വഹിച്ചു.വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മോഹനന്‍ യോഗം ഉത്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍മാരായ റജി ആറാക്കല്‍, ജയ അനില്‍, വി.സി ജോഷി, ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.സമിതി വൈസ് പ്രസിഡന്റ് കെ കെ ശശിധരന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി മനോജ് ചാക്കോറിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ ജെ തോമസ് ചടങ്ങിന് കൃതജ്ഞത അര്‍പ്പിച്ചു.