Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യ ബസ് പണിമുടക്ക് യാത്രക്കാരെ വലച്ചു.
19/08/2017
സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് ബസ് കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍.

വൈക്കം: സ്വകാര്യ ബസ് പണിമുടക്ക് യാത്രക്കാരെ വലച്ചു. വിദ്യാര്‍ത്ഥികളും തൊഴിലാളികളുമാണ് സമരത്തില്‍ ഏറെ പണിപ്പെട്ടത്. വെള്ളൂര്‍, ടി.വി പുരം, മൂത്തേടത്തുകാവ്, ചെമ്മനത്തുകര, മറവന്‍തുരുത്ത്, ചെമ്മനാകരി, പാലാംകടവ്, വാഴമന, പഴമ്പെട്ടി, ആറ്റുവേലക്കടവ് മേഖലകളിലാണ് പണിമുടക്ക് ഏറ്റവുമധികം ബുദ്ധിമുട്ട് ഉണ്ടാക്കിയത്. വൈക്കത്തുനിന്ന് കെ.എസ്.ആര്‍.ടി.സി പതിവുപോലെ സര്‍വീസ് നടത്തിയെങ്കിലും ഇതെല്ലാം പതിവ് മേഖലകളില്‍ മാത്രമാണ് പ്രയോജനമുണ്ടാക്കിയത്. കോട്ടയം, എറണാകളും, തൊടുപുഴ, ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് ഡിപ്പോയില്‍ നിന്ന് പതിവിലും കൂടുതലായ സര്‍വീസുകള്‍ ഉണ്ടായിരുന്നു. ഗ്രാമീണ മേഖലകളില്‍ നിന്ന് വിദ്യാര്‍ത്ഥികളും കൂലിത്തൊഴിലാളികളും ഏറെ പണിപ്പെട്ടാണ് എത്തിയത്. വിദ്യാലയങ്ങളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. തൊഴിലാളികള്‍ എത്തേണ്ട സ്ഥലങ്ങളില്‍ വളരെ വൈകിയെത്തിയത് പലര്‍ക്കും പണി നഷ്ടപ്പെടാന്‍ ഇടയാക്കി. ബോട്ട്‌ജെട്ടിയിലും യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. തലയോലപ്പറമ്പില്‍നിന്നും എറണാകളും, കോട്ടയം ഭാഗത്തേക്ക് ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സിയും ഈ മേഖലയില്‍ സജീവമായത് സ്വകാര്യ ബസ് സമരം ജനങ്ങളെ കാര്യമായി ബാധിച്ചില്ല. സമരത്തിനിടയിലും നല്ല തിരക്കായിരുന്നു തലയോലപ്പറമ്പ് ബസ് ടെര്‍മിനലില്‍ അനുഭവപ്പെട്ടത്.