Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ ജെ യൂ ത്രിശൂര്‍ ജില്ലാ ക്യാമ്പ് പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ നടന്നു
19/08/2017
കെ ജെ യൂ ത്രിശൂര്‍ ജില്ലാ ക്യാമ്പ് പീച്ചി വനഗവേഷണ കേന്ദ്രത്തില്‍

കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ പ്രമുഖ സംഘടനയും, ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ ജെ യൂ) വിന്റെ സംസ്ഥാന ഘടകവുമായ കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്റെ ജില്ല നേതൃത്വ പരിശീലന-പരിസ്ഥിതി പഠനക്യാമ്പ് ത്രിശൂര്‍ ജില്ലയിലെ പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ വച്ചു നടന്നു. കെ ജെ യൂ ജില്ലാ പ്രസിഡന്റ് ഇ പി രാജീവ് അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഐ ജെ യൂ നിര്‍വ്വഹക സമിതി അംഗം യൂ വിക്രമന്‍ മുഖ്യപ്രഭാഷണം നടത്തി. കെ ജെ യൂ സംസ്ഥാന പ്രസിഡന്റ് സപ്ലീമെന്റ് പ്രകാശനം നിര്‍വ്വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് മുന്‍ സംസ്ഥാന പ്രസിഡന്റ് സി വി മിത്രന്‍, ഐ ജെ യൂ ദേശീയ സമിതിയംഗം ഷാജി ഇടപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അജീഷ് കര്‍ക്കിടകത്ത് സ്വാഗതവും ക്യാമ്പ് ഡയറക്ടര്‍ സുരേഷ് എടക്കുന്നി നന്ദിയും പറഞ്ഞു. ആധുനിക കാലത്തെ പത്രപ്രവര്‍ത്തനം മീഡിയാ വണ്‍ ചാനല്‍ കോഡിനേറ്റിങ്ങ് എഡിറ്റര്‍ പി ടി നാസര്‍ വിഷയാവതരണം നടത്തി. ജനയുഗം ബ്യൂറോ ചീഫ് വത്സന്‍ രാമക്കുളത്ത് മോഡറേറ്ററായി. ക്രൈം റിപ്പോര്‍ട്ടിംഗ് എന്ന വിഷയത്തില്‍ ടി ചന്ദ്രന്‍ ഐ പി എസ് (റിട്ടയേര്‍ഡ്) വിഷയാവതരണം നടത്തി. വി ജെ ബെന്നി മോഡറേറ്ററായി. വനപരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തില്‍ പീച്ചി ഡി എഫ് ഒ എ.ഒ സണ്ണി ക്ലാസ്സെടുത്തു. സംഘടനാ നേതൃത്വം എന്ന വിഷയത്തില്‍ ഹൗസിംങ്ങ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് ക്ലാസ്സെടുത്തു. കെ ജെ യൂ സംസ്ഥാന ട്രഷറര്‍ ഇ എം ബാബു മോഡറേറ്ററായിരുന്നു. ജേര്‍ണലിസവും ജീവിതവും എന്ന വിഷയത്തില്‍ ഡോ. എം.എം ബഷീര്‍ ക്ലാസ്സെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോഫീ ചൊവ്വന്നൂര്‍ മോഡറേറ്ററായിരുന്നു. ജോസ് താടിക്കാരന്‍, ബിജോയ് പെരുമാട്ടില്‍, എം വി ഷക്കീല്‍, കെ ഒ ജോസ്, കെ ആര്‍ മധു, കെ ഒ വാസു തുടങ്ങിയവര്‍ പ്രസംഗിച്ചു.