Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ ജെ യൂ എറണാകുളം ജില്ലാ ക്യാമ്പ് കോതമംഗലത്ത് നടന്നു
19/08/2017
എറണാകുളം ജില്ലാ ക്യാമ്പ് കോതമംഗലം പ്രസ് ക്ലബ്ബ് ഹാളില്‍

കെ ജെ യൂ എറണാകുളം ജില്ലാ ക്യാമ്പ് കോതമംഗലത്ത് നടന്നു. ജില്ലാ പ്രസിഡന്റ് ജോഷി അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. യൂ വിക്രമന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി എ പാദുഷ പതാകയുയര്‍ത്തി. കെ ജെ യൂ ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് താലൂക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാബു തോമസ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ സി സ്മിജന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ശ്രീമൂലം മോഹന്‍ദാസ് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ഷാജി ഇടപ്പള്ളി കെ ജെ യൂ ന്യൂസ് പ്രകാശനം ചെയ്തു. അഡ്വ. സി കെ ജോര്‍ജ്ജ് ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി എം എ ഷാജി, ജെറോം മൈക്കിള്‍, ദീപു ശാന്താറാം, രതീഷ് പുതുശ്ശേരി, സുനീഷ് മണ്ണത്തൂര്‍, ലത്തീഫ് കുഞ്ചാട്ട് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി എം എ ഷാജിയെയും ജില്ലാ സെക്രട്ടറിയായി ബോബന്‍ കിഴക്കേത്തറയെയും തിരഞ്ഞെടുത്തു.