Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ ജെ യൂ പാലക്കാട് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി
19/08/2017
കെ ജെ യൂ പാലക്കാട് ജില്ലാ ക്യാമ്പ് ധോണി വനമേഖലയിലെ ലീഡ് കോളേജില്‍

കെ ജെ യൂ പാലക്കാട് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ധോനി ഡയറി ഫാം ലീഡ് കോളേജില്‍ വച്ചു നടന്നു. ഐ ജെ യൂ സെക്രട്ടറി ജനറല്‍ ജി പ്രഭാകരന്‍ സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഹമ്മദ് റാഫി വിഷയാവതരണം നടത്തി. ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെന്നീ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഇ എം ബാബു മുഖ്യപ്രഭാഷണം നടത്തി. മാധ്യമരംഗത്തെ മൂല്യച്ചുതി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കെ ജെ യൂ ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ കുര്യന്‍ പാമ്പാടി വിഷയാവതരണം നടത്തി. സമാപന സമ്മേളനം ഐ ജെ യൂ നിര്‍വ്വാഹക സമിതിയംഗം യൂ വിക്രമന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം സുഗതന്‍, ജില്ലാ സെക്രട്ടറി ആര്‍ സുദേവന്‍, ദേശീയ കൗണ്‍സില്‍ അംഗം മനോജ് സ്റ്റീഫന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ബോബന്‍ ജോര്‍ജ്ജ്, ജില്ലാ ട്രഷറര്‍ എം സുധീര്‍ മേനോന്‍, മുജീബ് റഹ്മാന്‍, ഷിബു ജോണ്‍, സുബ്രഹ്മണ്യന്‍, രാജേഷ് ലക്കിടി, സുകേഷ് ഇമാം, സജീഷ് നെന്മാറ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം രാജേഷ് അവതരിപ്പിച്ച ഓട്ടന്‍തുള്ളലും ശ്രദ്ധേയമായി.