Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം 20ന്
19/08/2017

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം 20ന് രാവിലെ ഒന്‍പതിന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. മെഡിസിറ്റി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ ജംഗ്ഷനു സമീപം ആര്യാങ്കാല ബില്‍ഡിംഗിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. സൊസൈറ്റി പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ വി.സി ഡോ. വി.ജെ പാപ്പു അനുഗ്രഹ പ്രഭാഷണം നടത്തും. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. മോന്‍സ് ജോസഫ്, അഡ്വ. കെ.സുരേഷ്‌കുറുപ്പ്, സി.കെ ആശ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, മുന്‍എം.എല്‍.എ പി.നാരായണന്‍, ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി മധുസൂദനന്‍, ആസൂത്രണബോര്‍ഡ് മുന്‍അംഗം സി.പി ജോണ്‍, ജില്ലാപഞ്ചായത്ത് മുന്‍പ്രസിഡന്റുമാരായ ടി.എന്‍ രമേശന്‍, ജോഷി ഫിലിപ്പ്, മുന്‍ കൊച്ചി മേയര്‍ കെ.ജെ സോഹന്‍, ടി.കെ ഗോപി, സണ്ണി ചെറിയാന്‍, എം.കെ ഷിബു, ഡോ. എന്‍.എം ഐഷാബായി, ഡോ. കെ.രാജ്കുമാര്‍, സംഘം ഓണററി സെക്രട്ടറി ടി.എന്‍ സുരേന്ദ്രന്‍, സി.വി ജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സംഘം പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കല്‍, ടി.എന്‍ സുരേന്ദ്രന്‍, കെ.അപ്പുക്കുട്ടന്‍ നായര്‍, സി.വി ജയകുമാര്‍, എ.കെ മണി എന്നിവര്‍ പങ്കെടുത്തു.