Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുരുത്തേല്‍ പാലം പണിയണമെന്നുള്ള തദ്ദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണം : ചെമ്പ് ഗ്രാമപഞ്ചായത്ത്
19/08/2017

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ തുരുത്തേല്‍ പാലം പണിയണമെന്നുള്ള തദ്ദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ചെമ്പ് ഗ്രാമപഞ്ചായത്ത് കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗ്രാമപപഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്ത് നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപാണ്. ഇവിടെയുളള 174 കുടുംബങ്ങളില്‍ 112 കുടുംബങ്ങളും പട്ടികജാതി സമൂഹത്തില്‍പ്പെട്ടവരാണ്. എല്‍ ബി എസ് സെന്ററില്‍ 2008-ല്‍ മണ്ണ് പരിശോധന നടത്തി ഡി പി ആര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. തുരുത്ത് നിവാസികളുടെ ആവശ്യം നിറവേറ്റുന്നതില്‍ ബന്ധപ്പെട്ട അധികാരികള്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ചെമ്പ് ഗ്രാമപഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ലത അശോകന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് സനില്‍ കുമാര്‍, മെമ്പര്‍മാരായ കെ.കെ രമേശന്‍, അഡ്വ. ജി.ഷീബ, പ്രേമദാസന്‍, സീന ബിജു, ചിത്രലേഖ, റഷീദ് മങ്ങാടന്‍, സ്മിത പ്രിന്‍സ്, റെജി മേച്ചേരി, റംലത്ത് സലിം തുടങ്ങിയവര്‍ സംസാരിച്ചു.