Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൈക്രോഫൈനാന്‍സ് വായ്പാ വിതരണം
18/08/2017
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മൈക്രോഫൈനാന്‍സ് 7-ാം ഘട്ട വായ്പാ വിതരണം യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു നിര്‍വ്വഹിക്കുന്നു.

വൈക്കം: തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ 7-ാം ഘട്ട മൈക്രോഫൈനാന്‍സ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു നിര്‍വഹിച്ചു. വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് പത്മിനി തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ആര്‍.വെങ്കിടേഷ് മുഖ്യാതിഥിയായിരുന്നു. എട്ട് സ്വയം സഹായ സംഘങ്ങള്‍ക്കായി 65 ലക്ഷം രൂപയാണ് വായ്പ നല്‍കിയത്. തെരഞ്ഞെടുത്ത കാര്‍ഷിക പ്രവര്‍ത്തികള്‍ ചെയ്യുന്ന ഗ്രൂപ്പുകള്‍ക്കാണ് യൂണിയന്‍ മുന്‍ഗണന നല്‍കിയത്. മികച്ച കര്‍ഷകരെയും ആദരിച്ചു. യോഗത്തില്‍ രഞ്ജിത്ത് രാജപ്പന്‍, സുലഭ സജീവ്, അജീഷ് കുമാര്‍, മഞ്ജു സജി, ശ്രീകല വി.ആര്‍, കുമാരി മോഹന്‍, സുനിത അജിത്, പൊന്നമ്മ മോഹന്‍, ശാഖാ പ്രസിഡന്റ് പി.ഡി മുരളീധരന്‍, സെക്രട്ടറി കെ.എന്‍ വിശ്വംഭരന്‍, സുലോചന മുരളീധരന്‍, അല്ലി വാസു, പീതാംബരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.