Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
18/08/2017
കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സ്വാതന്ത്ര്യദിന റാലി.

വൈക്കം: കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ടി.എം രമ ദേശീയ പതാക ഉയര്‍ത്തി. പി.ടി.എ.പ്രസിഡന്റ് ബാബു, ഹെഡ്മിസ്ട്രസ് പി.ആര്‍ സീന എന്നിവര്‍ പ്രസംഗിച്ചു. സ്വാതന്ത്ര്യദിന റാലിയില്‍ സ്‌ക്കൂള്‍ യൂണിഫോമണിഞ്ഞ് കുട്ടികളെല്ലാം ആവേശപൂര്‍വം പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ പതാകഗാനം, ദേശഭക്തിഗാനം എന്നിവ ആലപിച്ചു. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.