Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയനാട്ടിലെ ആദിവാസി ഊരുകളില്‍ സേവനഹസ്തവുമായി ലണ്ടന്‍ സാഹിത്യവേദി
18/08/2017
വയനാട്ടിലെ ആദിവാസി കോളനി നിവാസികള്‍ക്കും ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കുമൊപ്പം ലണ്ടന്‍ സാഹിത്യവേദി പ്രവര്‍ത്തകര്‍.

തലയോലപ്പറമ്പ്: വയനാട്ടിലെ ആദിവാസി ഊരുകളില്‍ സേവനഹസ്തവുമായി ലണ്ടന്‍ സാഹിത്യവേദി പ്രവര്‍ത്തകരെത്തി. ലണ്ടന്‍ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള കുണ്ടൂര്‍ പന്നിയ കോളനി, റിപ്പോണ്‍ ഏകാധ്യാപക വിദ്യാലയം, സുല്‍ത്താന്‍ ബത്തേരി ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലാണ് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്.
സുല്‍ത്താന്‍ ബത്തേരി ആയുര്‍വേദ ആശുപത്രിയില്‍ രണ്ടു മാസത്തേക്കുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം സാഹിത്യവേദി ഭാരവാഹി ടോണി ചെറിയാന്‍ നിര്‍വഹിച്ചു. സാജന്‍ ജോസഫ്, ജോബി ജോസഫ്, രാജു ഗോപാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. മുരളി എന്നിവര്‍ സംബന്ധിച്ചു.
റിപ്പോണ്‍ ആദിവാസി ഏകാധ്യാപക വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് സൗജന്യ വസ്ത്രങ്ങളും പഠനോപകരണങ്ങളും നല്‍കി. കുണ്ടൂര്‍ പന്നിയ കോളനിയിലെ ആദിവാസികള്‍ക്ക് സൗജന്യ ഓണക്കോടികള്‍ വിതരണം ചെയ്തു.
ലണ്ടന്‍ സാഹിത്യവേദി ഭാരവാഹികളായ ടോണി ചെറിയാന്‍, സാജന്‍ ജോസഫ്, ജോസി ജോസഫ്, ഫോറസ്റ്റ് റെയ്ഞ്ചര്‍ കെ.ജെ ജോസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എ.ഹിനേഷ്, എ.കെ സുരേന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി.എസ് വേണു, വിനോദ് മാത്യു, സി.എസ് ബിനീഷ്, സി.എസ് സുധീഷ്, വാച്ചര്‍മാരായ എ.വി തങ്കമ്മ, കെ.എം ശോഭന എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.