Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
18/08/2017
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനാഘോഷം ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധ മേഖലയിലെ കര്‍ഷകരും നഗരസഭയിലെ പതിമൂന്ന് സ്‌ക്കൂളുകളിലെ കുട്ടികളും ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത റാലി വര്‍ണാഭമായി. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും അകമ്പടിയേകി. തുടര്‍ന്ന് കുട്ടികര്‍ഷകരുടെ കലാപരിപാടികളും മികച്ച കര്‍ഷകരെ ആദരിക്കലും നടന്നു. വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ മിനി നായര്‍, അസി. ഡയറക്ടര്‍ ഹയിറുന്നിസ എന്നിവര്‍ വിതരണം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, പി.ശശിധരന്‍, ജി.ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ അഡ്വ. വി.വി സത്യന്‍, ആര്‍.സന്തോഷ്, ശ്രീകുമാരി യു.നായര്‍, ഷിബി സന്തോഷ്, കൃഷി ഓഫീസര്‍ പി.എസ് സലിമോന്‍, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, കെ.വി പവിത്രന്‍, വൈക്കം ദാമു, കെ.പി വേണുഗോപാല്‍, എന്നിവര്‍ പ്രസംഗിച്ചു.

തലയോലപ്പറമ്പ്: സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഫാമിലി യൂണിയന്‍ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം വ്യത്യസ്തമായി. പഴയകാല ഓര്‍മകളെ അയവിറക്കി കാര്‍ഷിക മേഖലയിലെ അന്യം നിന്നുപോയ എല്ലാ കാര്‍ഷിക ഉപകരണങ്ങളുടെയും എക്‌സിബിഷനും കാര്‍ഷികോല്പന്നങ്ങളുടെ വിതരണവും ഭക്ഷ്യ മേളയും നടത്തി. പരിപാടിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കുകൊണ്ടു. സെന്റ് ജോര്‍ജ്ജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ നജിത ബീഗം കാര്‍ഷിക സെമിനാര്‍ നയിച്ചു. സമാപനസമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇടവകയിലെ 30 കര്‍ഷകരെ സമ്മേളനത്തില്‍ ആദരിച്ചു. ഫാ. ജോണ്‍ പുതുവ അധ്യക്ഷത വഹിച്ചു. ഫാ. ജിജു വലിയകണ്ടത്തില്‍, ആന്റണി കളമ്പുകാടന്‍, ജോര്‍ജ്ജ് നവംകുളങ്ങര, ജോസഫ് മണ്ണാറക്കണ്ടം എന്നിവര്‍ പ്രസംഗിച്ചു.

കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സ്‌കൂളില്‍ കൃഷിമധുരം പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ അസി. പ്രൊഫസര്‍ എലിസബത്ത് ജോസഫ് 'വെജിറ്റബിള്‍ കാര്‍ വിങ്' എന്ന വിഷയത്തില്‍ പരിശീലന ക്ലാസ് എടുത്തു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സി.ജ്യോതി, ഹെഡ്മാസ്റ്റര്‍ ടി.എം സുധാകരന്‍, പി.ടി. എ പ്രസിഡന്റ് കെ.സി ബാബു, ബിന്ദു വി.തോമസ്, ജി.ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് പച്ചക്കറിതൈകളുടെ പ്രദര്‍ശനവും വില്‍പ്പനയും, ഭക്ഷ്യമേളയും സംഘടിപ്പിച്ചു.

ബ്രഹ്മമംഗലം: ചെമ്പ് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്രഹ്മമംഗലം സൂര്യ ഓഡിറ്റോറിയത്തില്‍ നടത്തിയ കര്‍ഷക ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ് പ്രേമദാസന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ രാജു, സന്ധ്യാമോള്‍ സുനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍ ചിത്രലേഖ, കെ.കെ രമേശന്‍, റഷീദ് മങ്ങാടന്‍, റംലത്ത് സലിം, ഇ.പി വേണുഗോപാല്‍, ആശ ബാബു, ലത ബൈജു, ലേഖാ സുരേഷ്, സ്മിത പ്രിന്‍സ്, കൃഷി ഓഫീസര്‍ പി.പി ശോഭ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സജിത രാജേന്ദ്രന്‍, കെ.എസ് രത്‌നാകരന്‍, ടി.സി ഷണ്‍മുഖന്‍, അഡ്വ. പി.വി സുരേന്ദ്രന്‍, കെ.സി തോമസ്, എം.ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.