Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗ്രാമപഞ്ചായത്തില്‍ കര്‍ഷകദിനാഘോഷം നടത്തി
17/08/2017
തലയാഴം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ മാരാംവീട് മതസൗഹാര്‍ദ്ദ ചാരിറ്റബിള്‍ സൊസൈറ്റി ഹാളില്‍ വച്ച് കര്‍ഷകദിനം ആഘോഷിച്ചു. കര്‍ഷകദിനാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി മുഖ്യതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി എസ് പുഷ്‌കരന്‍, വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുശീലകുമാരി പി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റെജിമോന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മായാഷാജി, തോട്ടകം സഹകരണ ബാങ്ക് പ്രസിഡന്റ് എം ഡി ബാബുരാജ്, കേരള കര്‍ഷകസംഘം പ്രതിനിധി കെ കെ കുഞ്ഞപ്പന്‍, കിസാന്‍സഭ പ്രസിഡന്റ് സി വി ശശിധരന്‍, കര്‍ഷക മോര്‍ച്ച പ്രസിഡന്റ് സാബു നികര്‍ത്തില്‍, നാളികേര ഫെഡറേഷന്‍ പ്രസിഡന്റ് ജോസഫ് ഇടത്തില്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ പി വി, സ്വാഗതസംഘം കണ്‍വീനര്‍ പി ജി ബേബി എന്നിവര്‍ സംസാരിച്ചു. മികച്ച കര്‍ഷകരായ സുധാകരന്‍ നടീപ്പറമ്പ്, പ്രഭാകരന്‍ മമ്പള്ളിത്തറ, സുരേഷ് കണ്ടത്തില്‍പറമ്പ്, തോമസ് ജോസഫ് കളമ്പാത്തറ, അംബിക പൂന്തുരുത്തില്‍, സുലോചന ഭരതന്‍, മാസ്റ്റര്‍ റിഥിന്‍ ആര്‍, സുരേഷ് കളപ്പുരയ്ക്കല്‍ മഠം എന്നിവരെ വിവിധരംഗങ്ങളിലെ മികവിന്റെ അടിസ്ഥാനത്തില്‍ ആദരിക്കുകയും സി കെ എന്‍ പാടശേഖരസമിതിക്ക് മികച്ച പാടശേഖരത്തിനുള്ള പുരസ്‌കാരം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കാര്‍ഷിക സെമിനാര്‍ നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി എസ് മുരളീധരന്‍, ഷീജ ബൈജു, ഇ വി അജയകുമാര്‍, ജ്യോതി, ചിഞ്ചു സുനീഷ്, ടാനിയ ഒാമനക്കുട്ടന്‍, രഘു ബി, റ്റി സി പുഷ്പരാജന്‍, ജെല്‍ജി വര്‍ഗീസ്, ഉഷാകുമാരി എന്നിവരും, സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റുമാരായ കെ സി ഗോപാലകൃഷ്ണന്‍ നായര്‍, ജെ പി ഷാജി തുടങ്ങിവരും യോഗത്തില്‍ പങ്കെടുത്തു.