Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫാംകോസ് അഗ്രോസെന്റര്‍ ഉദ്ഘാടനം 20ന്
17/08/2017

വൈക്കം: വൈക്കം താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണസംഘം ഫാംകോസ് അഗ്രോസെന്റര്‍ എന്ന സംരംഭം ആരംഭിക്കുന്നു. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവവളങ്ങള്‍, ജൈവകീടനാശിനികള്‍, ജീവാണുവളങ്ങള്‍, പോട്ടിംഗ് മിക്‌സ്ചര്‍, ഐ ഒ ടി, ഗ്രോബാഗുകള്‍, ലഘുകാര്‍ഷിക ഉപകരണങ്ങള്‍, പച്ചക്കറി വിത്തുകള്‍, പച്ചക്കറിതൈകള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കര്‍ഷക ഗ്രൂപ്പുകള്‍ക്ക് സൗജന്യ പരിശീലനവും നല്‍കുന്നതാണ്. 20ന് നടക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം സി കെ ആശ എം എല്‍ എ നിര്‍വ്വഹിക്കും. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ വി വി പത്മനാഭന്‍ ആദ്യവില്‍പ്പന നിര്‍വ്വഹിക്കും. വൈക്കം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തും. സംഘം പ്രസിഡന്റ് പി സോമന്‍പിള്ള അദ്ധ്യക്ഷത വഹിക്കും. സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടര്‍ സി വി സാബു, പി സുഗതന്‍, കെ കെ ഗണേശന്‍, അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസഫ്, അഡ്വ. വി വി സത്യന്‍, ഡി രഞ്ജിത്ത് കുമാര്‍, പി ശശിധരന്‍, ഡോ. എന്‍ കെ ശശിധരന്‍, പി എസ് സലിമോന്‍, ശ്രീകുമാരി യൂ നായര്‍, പ്രേംലാല്‍ പി പി, പി എന്‍ ആനന്ദക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിക്കും.