Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.കൃഷ്ണപിള്ളയുടെ ചരമദിനാചരണം 19ന്
17/08/2017

വൈക്കം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും അനശ്വരനായ വിപ്ലവകാരിയുമായ പി.കൃഷ്ണപിള്ളയുടെ ചരമദിനാചരണം 19ന് നടക്കും. സി പി ഐ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 2ന് സി കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ (എ ഐ ടി യു സി ഓഫീസ്) നടക്കുന്ന ദിനാചരണം സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാര്‍ട്ടി പഠന ക്ലാസ്സും പാര്‍ട്ടി മെമ്പര്‍മാരുടെ ഫണ്ട് ഏറ്റുവാങ്ങലും നടക്കുമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍ അറിയിച്ചു.