Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടെങ്ങും വിപുലമായ സ്വാതന്ത്ര്യദിനാഘോഷം
17/08/2017
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഗവണ്‍മെന്റ് ബോയിസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ വര്‍ണ്ണാഭമായ ഘോഷയാത്ര സ്‌കൂളില്‍ നിന്നും പുറപ്പെടുന്നു

വൈക്കം: രാജ്യത്തിന്റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം നാടെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയങ്ങളെല്ലാം ആവേശപൂര്‍വാണ് സ്വാതന്ത്ര്യപുലരിയെ വരവേറ്റത്. ഘോഷയാത്രകളും ബാന്റുമേളവും മധുരവിതരണവുമെല്ലാം ആഘോഷത്തിന്റെ ഭാഗമായി നടന്നു. വിവിധ സ്ഥലങ്ങളില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷപരിപാടികളാണ് നടത്തിയത്.


വര്‍ഗീയ ഫാസിസത്തിനെതിരെ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ബ്രഹ്മമംഗലത്ത് സംഘടിപ്പിച്ച സമരഐക്യസംഗമം സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ സന്തോഷത്തിന് തുരങ്കം വെക്കാനാണ് ചിലര്‍ നാട്ടില്‍ വര്‍ഗീയത കുത്തി വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്ക് നാടിനെ മാറ്റാനുള്ള ചിലരുടെ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. സംഘാടകസമിതി പ്രസിഡന്റ് നയനന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ആര്‍.സുശീലന്‍, കെ.ഡി വിശ്വനാഥന്‍, സാബു പി.മണലോടി, ആര്‍.ബിജു, പി.എസ് പുഷ്പമണി, അഡ്വ. എം.ജി രഞ്ജിത്ത്, വി.കെ പുഷ്‌ക്കരന്‍, അഡ്വ. എസ്.പി സുജിത്ത്, ഹരി, അനൂജ്, അഭിലാഷ്, പി.ആര്‍ ശരത്കുമാര്‍, അപ്പു, അഖില്‍ദേവ് എന്നിവര്‍ പ്രസംഗിച്ചു.


നവമാധ്യമ കൂട്ടായ്മയായ 'എമര്‍ജിങ് വൈക്കം' സോഷ്യല്‍ മീഡിയ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ആരോഗ്യസംരക്ഷണ സന്ദേശമുയര്‍ത്തി നടത്തിയ റാലി വൈക്കം വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ പിന്നണി ഗായകന്‍ വി.ദേവാനന്ദ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് വല്ലകം, തലയോലപ്പറമ്പ്, പഴമ്പെട്ടി, ആറാട്ടുകുളങ്ങര വഴി റാലി നഗരസഭ ബീച്ചില്‍ സമാപിച്ചു. സമാപന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എമര്‍ജിങ് വൈക്കം പ്രസിഡന്റ് വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, ലീനമ്മ ഉദയകുമാര്‍, ശ്രീകുമാരി യു.നായര്‍, അഡ്വ. എ മനാഫ്, ബിനില്‍ ജി.നാഥ് എന്നിവര്‍ പ്രസംഗിച്ചു.


വടകര മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജമാഅത്ത് പ്രസിഡന്റ് വി.എം അഷ്‌റഫ് മുസ്‌ലിയാര്‍ ദേശീയ പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് ഹുസൈന്‍ ബാഖവി മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് വിതരണം നടത്തി. അഷ്‌റഫ് മൗലവി, സജ്ജാദ് മൗലവി, പി.ടി.എ പ്രസിഡന്റ് യാസിര്‍ ബാഖവി, മഹല്ല് സെക്രട്ടറി ബാദുഷ നൗഷാദ്, ട്രഷറര്‍ അലി, അബു, മക്കാര്‍കുട്ടി, ജാഫര്‍, അയ്യൂബ്, സുബൈര്‍, സലിം, റഹിം, നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.


വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി പതാക ഉയര്‍ത്തി. തുടര്‍ന്ന് മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രതിജ്ഞയെടുത്തു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ രാജേന്ദ്രന്‍, അംഗങ്ങളായ കെ.എന്‍ നടേശന്‍, കെ.എസ് ഷിബു, കെ.ടി ഉഷ, സുരേന്ദ്രന്‍, ഹയിറുന്നിസ, കെ.മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.


വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. മാനേജര്‍ ഡോ. പോള്‍ ചിറ്റിനപ്പിള്ളി പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കുട്ടികളുടെയും അധ്യാപകരുടെയും ദേശഭക്തിഗാനം, ബാന്‍ഡ് ഡിസ്‌പ്ലേ, മാസ്ഡ്രില്‍, റാലി എന്നിവയും നടന്നു. വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ ഫാ. പീറ്റര്‍ കോയിക്കര അധ്യക്ഷത വഹിച്ചു. സജീവ്, കെ.എസ് മോഹനന്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ലിസി എന്നിവര്‍ പ്രസംഗിച്ചു.


മറവന്‍തുരുത്ത് ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ശുചിത്വ സന്ദേശ കലാജാഥ നടത്തി. ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ കുട്ടികള്‍ അവതരിപ്പിച്ച കൊതുക് സമ്മേളനം എന്ന നാടകവും അനുബന്ധപരിപാടികളും ജാഥയുടെ ഭാഗമായി നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ കലാജാഥ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.വി കൃഷ്ണകുമാര്‍, മെമ്പര്‍ വി.ബി കനകമ്മ, പി.ടി.എ പ്രസിഡന്റ് സുഷമ സന്തോഷ്, സുരേഷ് നെടുമ്പള്ളി, കെ.ജി ചന്ദ്രന്‍, അശ്വതി, അനൂപ്, എം.വിജയകുമാര്‍, ആന്റണി എന്നിവര്‍ പ്രസംഗിച്ചു.


പുളിംചുവട് റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയര്‍ത്തല്‍, മധുര വിതരണം, സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കല്‍ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു. പ്രസിഡന്റ് കെ.കെ സചിവോത്തമന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ്, രേണുക രതീഷ്, മണിയമ്മ, കെ.ജേക്കബ്, ടി.കെ ബിജുമോന്‍, സരള സഹദേവന്‍, സജീന മനാഫ്, കെ.എന്‍ ഗിരീഷ്, സിന്ധു ബിജു, ലളിത പാഴൂത്തറ, എസ്.രാമചന്ദ്രന്‍, മാത്യു പുല്ലൂരുത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

നാഷണല്‍ എക്‌സ് സര്‍വ്വീസ് മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ടി.വി പുരം യൂണീറ്റ് സ്വാതന്ത്യദിനാഘോഷവും കുടുംബസംഗമവും നടത്തി. ഭാരതീയ സായുധ സേനാംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും വീരചരമം പ്രാപിച്ച സേനാംഗങ്ങള്‍ക്ക് ആദരാജ്ഞലികളും അര്‍പ്പിച്ചു. ദേശീയ പതാകയും സായുധ സേനാംഗങ്ങളുടെ പതാകയും പ്രസിഡന്റ് സുഗതപ്പണിക്കര്‍ ഉയര്‍ത്തി. സംഗമ സമ്മേളനത്തില്‍ പ്രസിഡന്റ് സുഗതപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജിനദേവന്‍, നടരാജപ്പണിക്കര്‍, ലവ്‌മോന്‍, ഹര്‍ഷകുമാര്‍, വിജയന്‍ വെതക്കേരി, ഡി.ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. മധുരപലഹാര വിതരണവും നടത്തി.


ഗവണ്‍മെന്റ് ബോയ്‌സ്ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്യദിനം വര്‍ണ്ണാഭമായ റാലിയോടെ നടത്തി. സ്റ്റുഡന്‍സ് പോലീസ്, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, വേഷധാരികളായ വിദ്യാര്‍ത്ഥികളും അണിനിരന്ന ഘോഷയാത്ര നഗരം ചുറ്റി. സ്‌കൂള്‍ വളപ്പില്‍ നടന്ന ആഘോഷപരിപാടികള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ അംഗം എന്‍.മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.ശശികല, എച്ച്.എം പ്രീത രാമചന്ദ്രന്‍, കൗണ്‍സിലര്‍മാരായ അംബരീഷ് .ജി. വാസു, വി.വി സത്യന്‍, ആര്‍.സന്തോഷ്, ജി.ശ്രീകുമാരന്‍ നായര്‍, അധ്യാപകരായ വി.വി അഭിലാഷ്, സിനിമോള്‍, ടി.ജി ബാബു എന്നിവര്‍ പങ്കെടുത്തു.