Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ കര്‍ഷക ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.
16/08/2017

വൈക്കം: വൈക്കം കൃഷിഭവന്റെയും നഗരസഭയുടെയും വിവിധ കര്‍ഷകഗ്രൂപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കര്‍ഷക ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ തുടങ്ങിയ ആഘോഷപരിപാടികള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. 17ന് രാവിലെ 9.30ന് കര്‍ഷക റാലിയും തുടര്‍ന്ന് കുട്ടികളുടെ കര്‍ഷക കലാപരിപാടികളും നടക്കും. 12 മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ സി കെ ആശ എം എല്‍ എ മികച്ചകര്‍ഷകരെ ആദരിക്കും. എസ് ഇന്ദിരാദേവി അദ്ധ്യക്ഷത വഹിക്കും. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനിനായര്‍ സമ്മാനദാനം നിര്‍വ്വഹിക്കും.കൃഷി ഫീല്‍ഡ് ഓഫീസര്‍ പി എസ് സലിമോന്‍ സ്വാഗതമാശംസിക്കുന്ന ചടങ്ങിന് കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി കൃതജ്ഞത പറയും. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി എ ഹൈറുനിസ, വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു വി കണ്ണേഴന്‍, ജി ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ എന്‍ അനില്‍ ബിശ്വാസ്, പി ശശിധരന്‍, അഡ്വ. വി വി സത്യന്‍, ഷിബി സന്തോഷ്, ശ്രീകുമാരി എം നായര്‍, ആര്‍ സന്തോഷ്, ഡി രഞ്ജിത്ത് കുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ എം നാരായണന്‍ തുടങ്ങിയവര്‍ സംസാരിക്കും.