Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അറാതുകരി പാടശേഖരത്തിലെ പുറമ്പോക്കായി കിടക്കുന്ന തരിശുനിലം കൃഷി ചെയ്യുന്നതിനുവേണ്ടി അളന്നു തിരിക്കണം : ചെമ്പ് ഗ്രാമപഞ്ചായത്ത്
16/08/2017

വൈക്കം: ഏറ്റവും നല്ല രീതിയില്‍ കൃഷി നടന്നിരുന്ന പാടശേഖരമാണ് അപ്പര്‍കുട്ടനാടിന്റെ ഭാഗമായ ചെമ്പ് വില്ലേജിലെ ആറാതുകരി പാടശേഖരം. എന്നാല്‍ കുറെ നാളുകളായി ടൗണ്‍ഷിപ്പിന്റെ പേരില്‍ ഈ പാടശേഖരത്തില്‍ കൃഷി നടക്കുന്നില്ല. പഞ്ചായത്തിലെ തരിശു കിടക്കുന്ന കൃഷി ഭൂമികളില്‍ ഇപ്പോള്‍ നെല്‍കൃഷി നടത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം നടന്നു വരുകയാണ്. അതുകൊണ്ട് അറാതുകരി പാടശേഖരത്തിലെ അന്‍പത് ഏക്കറിലധികം പുറമ്പോക്കായി കിടക്കുന്ന തരിശുനിലം കൃഷി ചെയ്യുന്നതിനുവേണ്ടി ചെമ്പ് ഗ്രാമപഞ്ചായത്തിന് അളന്നു തിരിച്ചു തരുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ചെമ്പ് ഗ്രാമപഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ലത അശോകന്‍ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സനില്‍കുമാര്‍, മെമ്പര്‍മാരായ കെ കെ രമേശന്‍, റഷീദ് മങ്ങാടന്‍, റംലത്ത് സലിം, സീന ബിജു, ചിത്രലേഖ, അഡ്വ. ജി ഷീബ, റെജി മേച്ചേരി, വേണുഗോപാല്‍, ആശബാബു, ലതബൈജു, പ്രേമദാസന്‍, ലേഖ സുരേഷ്, സ്മിത പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.