Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടുവക്കം ശ്രീമൂലം മാര്‍ക്കററിന് സമീപം പതിററാണ്ടുകളായുള്ള സൈക്കിള്‍ വര്‍ക്ക്‌ഷോപ്പും ആലയും ഇന്നും നാട്ടൂകാര്‍ക്ക് ഏറെ പ്രിയപ്പെട്ടത്
06/01/2016
തോട്ടുവക്കം ശ്രീമൂലം മാര്‍ക്കറ്റിനു സമീപത്തെ പതിററാണ്ടുകള്‍ പഴക്കമുള്ള സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ്

തോട്ടുവക്കം ശ്രീമൂലം മാര്‍ക്കററിന് സമീപം പതിററാണ്ടുകളായുള്ള സൈക്കിള്‍ വര്‍ക്ക്‌ഷോപ്പും ആലയും ഇന്നും നാട്ടൂകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. 85 വര്‍ഷം മുമ്പ് പിതാവ് ആരംഭിച്ച സൈക്കിള്‍ വര്‍ക്ക് ഷോപ്പിന്റെയും ആലയുടെയും പാരമ്പര്യം കാത്തു സൂക്ഷിക്കുന്നത് ഇളയ മകനായായ കുട്ടന്‍ (പാപ്പന്‍ 65) ആണ്. സൈക്കിളുകള്‍ അരങ്ങുവാണിരുന്ന കാലത്ത് സൈക്കിള്‍ മെക്കാനിക് രംഗത്ത് വിദഗ്്ദ്ധരായിരുന്ന ഇവരെത്തേടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സൈക്കില്‍ സവാരിക്കാരാണ് എത്തിയിരുന്നത്. അപകടത്തില്‍ തകര്‍ന്നതും, മററ് വര്‍ക്ക്‌ഷോപ്പുകാര്‍ക്ക് നന്നാക്കാന്‍ കഴിയാത്തതുമായുളള സൈക്കിളുകള്‍ ഈ ആലയില്‍ എത്തിച്ചാല്‍ സഞ്ചാരയോഗ്യാമാക്കാന്‍ കഴിയുമെന്നതിനാല്‍ കടുത്തുരുത്തി, ഏററുമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. സൈക്കിള്‍ കൂടാതെ പെട്രോള്‍ മാക്‌സ്, റേഡിയോ, ഗ്രാമഫോണ്‍, തുടങ്ങി നിരവധി പഴക്കമേറിയ ഉപകരണങ്ങള്‍ നന്നാക്കുന്നത് ഈ ആലയുടെ മാത്രം പ്രത്യേകതയാണ്. ബാങ്കുകളിലെ ലോക്കറുകളിലെ കേടുപാടുകളുകള്‍ തീര്‍ക്കാന്‍ എസ്.ബി.ടി ഉള്‍പ്പെടെയുള്ള ദേശിയ ബാങ്കുകളും ഈ ആലയുടെ സഹായം തേടാറുണ്ട്.