Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിക്ക് നൂറുമേനി വിളവെടുപ്പ്
16/08/2017
'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കുലശേഖരമംഗലം കൊടൂപ്പാടം നളന്ദയില്‍ സുന്ദരന്‍ ചെയ്ത കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ നിര്‍വഹിക്കുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കുലശേഖരമംഗലം കൊടൂപ്പാടം നളന്ദയില്‍ സുന്ദരന്‍ ചെയ്ത കൃഷിയ്ക്ക് നൂറുമേനി വിളവെടുപ്പ്. പദ്ധതിയുടെ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ ആദ്യവിളവെടുപ്പാണ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ബി രമ, കൃഷി അസി. ഡയറക്ടര്‍ ഹൈറുന്നിസ, പഞ്ചായത്ത് അംഗം ബിന്ദു പ്രദീപ്, കൃഷി ഓഫീസര്‍ റെയ്ച്ചല്‍ സോഫിയ, കൃഷി അസിസ്റ്റന്റ് ബീന രാജേഷ്, കുലശേഖരമംഗലം ഫെഡറല്‍ ബാങ്ക് മാനേജര്‍ ആദിത് എന്നിവര്‍ പങ്കെടുത്തു.