Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തി.
16/08/2017
ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്ലൈ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റേഷന്‍ വ്യാപാരികളെ പീഡിപ്പിക്കുന്ന അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷന്‍ വിതരണം ആരംഭിച്ചെങ്കിലും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡിപ്പോകളില്‍ നിന്നും ഇലക്‌ട്രോണിക് ത്രാസ്സില്‍ കൃത്യതയോടെ തൂക്കി നല്‍കാതെ വാതില്‍പ്പടി സംവിധാനം വഴിയാണ് ഇപ്പോഴും വിതരണം നടത്തുന്നത്. റേഷന്‍ വ്യാപാരികളുടെ വേതനവും കട നവീകരണവും വിതരണ കൃത്യതയ്ക്കുള്ള ഈപോസ് സംവിധാനം നടപ്പാക്കാത്തതിലും, നിലവിലുള്ള കമ്മീഷന്‍ നല്‍കാത്തതിലും പ്രതിഷേധിച്ചു നടത്തിയ ധര്‍ണാസമരം അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി ജോസഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് എം എല്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഐ ജോര്‍ജ്ജ്കുട്ടി, കെ കുഞ്ഞപ്പന്‍, അക്കരപ്പാടം ശശി, അഡ്വ. കെ പ്രസന്നന്‍, അഡ്വ. ആന്റണി കളമ്പുകാടന്‍, അഡ്വ. ജമാല്‍കുട്ടി, ഡി സോമന്‍, കെ ജി ഇന്ദിര, കെ ഡി വിജയന്‍, കെ ഡി ബിപിന്‍, ടി എസ് ബൈജു എന്നിവര്‍ പ്രസംഗിച്ചു.