Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിരമിക്കല്‍ ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം 15ന്
14/08/2017

വൈക്കം: കയര്‍ തൊഴിലാളികള്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം 15ന് നടക്കും. രാവിലെ 11ന് വൈക്കം എസ് എന്‍ ഡി പി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്യും. കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ അദ്ധ്യക്ഷത വഹിക്കും. വിവാഹ ധനസഹായ വിതരണം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. കെ കെ രഞ്ജിത്ത്, പി സുഗതന്‍, കയര്‍ അപ്പെക്‌സ് ബോഡി ഡയറക്ടര്‍ കെ ബി രമ, സി പി ഐ (എം) വൈക്കം ഏരിയാ സെക്രട്ടറി കെ അരുണന്‍, സി പി ഐ (എം) തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ ശെല്‍വരാജ്, സി പി ഐ വൈക്കം മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍, അക്കരപ്പാടം ശശി, കെ എസ് വേണുഗോപാല്‍, എം ഡി ബാബുരാജ്, വി വി സത്യന്‍ എന്നിവര്‍ സംസാരിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എം ഷാജി സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ വൈക്കം സബ് ഓഫീസര്‍ ജി ബാലചന്ദ്രന്‍ കൃതജ്ഞത പറയും.