Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദിവാസികളുടെ പ്രശ്‌നപരിഹാരത്തിന് ആദിവാസി നയം പ്രഖ്യാപിക്കണം
14/08/2017
ഉള്ളാട മഹാസഭ ലോക ആദിവാസിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ യുവജന-വനിതാസംഘടനകളുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആദിവാസികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഭൂമി, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയെ ലക്ഷ്യമാക്കി ആദിവാസിനയം പ്രഖ്യാപിക്കണമെന്ന് കേരള ഉള്ളാട മഹാസഭ യുവജന-വനിതാ സംഘടനകളുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മാധ്യമങ്ങള്‍ ആദിവാസി ഭാഷയില്‍ അല്ലാത്തതിനാല്‍ ബഹുഭൂരിപക്ഷം കുട്ടികളും പഠനം നിര്‍ത്തേണ്ട സാഹചര്യമാണ്. അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ വിദ്യാലയങ്ങള്‍ ആദിവാസി മേഖലയില്‍ സ്ഥാപിക്കണം. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് 2012ല്‍ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ഗ്രാന്റും പഠനസഹായവും നടപ്പിലാക്കാന്‍ കഴിയാത്തത് പരിഹരിക്കുവാന്‍ നടപടി വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അഭ്യസ്ഥവിദ്യരായ ആയിരക്കണക്കിന് ആദിവാസി യുവതീയുവാക്കള്‍ തൊഴില്‍ രഹിതരായി അലയുന്നതിന് കാരണം സംവരണനയം കൃത്യമായി പാലിക്കാത്തത് കൊണ്ടാണെന്നും പ്രമേയത്തില്‍ ആരോപിച്ചു. ലോക ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി വൈക്കം സത്യാഗ്രഹ സ്മാരകഹാളില്‍ നടന്ന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.ജി കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി. വി.എം ശശി, വൈസ് പ്രസിഡന്റ് പി.ആര്‍ രജി, അസി. സെക്രട്ടറി അജിത്ത്, എന്‍.ആര്‍ മോന്‍സി, ടി.എം ബിജു, എം.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി. കെ.കെ സുകു, ആദിവാസി സംരക്ഷണ സമിതി സെക്രട്ടറി ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന യുവജന- വനിതാ സംഘടനകളുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് വി.ജി കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആര്‍. രജി അധ്യക്ഷത വഹിച്ചു.