Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വബ്രാഹ്മണ ഏകോപനസമിതിയുടെ 5-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം നടത്തി
14/08/2017
വിശ്വബ്രാഹ്മണ ഏകോപനസമിതിയുടെ 5-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം നടന്‍ കവിരാജ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഭക്തിയും ശുദ്ധിയും ആത്മീയബോധവും ഉണ്ടായെങ്കില്‍ മാത്രമേ കുലത്തിന്റെ മഹിമ കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് നടന്‍ കവിരാജ് പറഞ്ഞു. ശക്തി തെളിയിക്കുകയല്ല സ്വയം ശക്തി നേടുകയാണ് ആവശ്യം. ഈ കാഴ്ചപ്പാടുണ്ടായാല്‍ ചിഹ്നഭിന്നമായി കിടക്കുന്ന വിശ്വകര്‍മ്മ സമുദായങ്ങള്‍ക്ക് ഉയരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വബ്രാഹ്മണ ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ 5-ാം മത് സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീതാറാം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ജി നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. വൈക്കം ക്ഷേത്രം മേല്‍ശാന്തി തരണി ഡി നാരായണന്‍ നമ്പൂതിരി ആത്മീയ പ്രഭാഷണം നടത്തി. സമ്മേളന വേദിയില്‍ രക്ഷാധികാരി ഗണേഷ് ഏറ്റുമാനൂര്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍, അനു അനന്തന്‍, കൈലാസന്‍ ആചാരി, സി കൃഷ്ണന്‍കുട്ടി, ആര്‍ എസ് മണിയന്‍ വിശ്വകര്‍മ്മ, എന്‍ മഹാദേവന്‍, എ സി രാജന്‍, എന്‍ സുന്ദരന്‍ ആചാരി എന്നിവര്‍ പ്രസംഗിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്തു. വിശ്വകര്‍മ്മ മഹാസംഗമത്തില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു.