Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയിരം കുട്ടികള്‍ കൃഷിയിലേക്ക്-വാഴയുടെയും പച്ചക്കറികളുടെയും വിത്തുകള്‍ വിതരണം ചെയ്തു
14/08/2017
കത്തോലിക്കാ കോണ്‍ഗ്രസ് വൈക്കം മേഖല നടപ്പിലാക്കുന്ന 1000 കുട്ടികള്‍ കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം വാഴവിത്തുകള്‍ നല്‍കി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വ്വഹിക്കുന്നു.

വൈക്കം: കത്തോലിക്കാ കോണ്‍ഗ്രസ് വൈക്കം മേഖലയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനമായ ചിങ്ങം ഒന്നിന് കുട്ടികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുവാന്‍ വാഴയുടെയും പച്ചക്കറികളുടെയും വിത്തുകള്‍ വിതരണം ചെയ്തു. വൈക്കം ഫൊറോനയിലെ 19 ഇടവകകളിലെയും തിരഞ്ഞെടുക്കപ്പെട്ട ആയിരം കുട്ടികള്‍ക്കാണ് വിത്തുകള്‍ നല്‍കിയത്. വിവിധ ഇടവകകളില്‍ സെമിനാറുകളും ക്ലാസുകളും സംഘടിപ്പിച്ചു. പദ്ധതിയുടെ ഫൊറോനാതല ഉദ്ഘാടനം ഉല്ലല പള്ളിയില്‍ വച്ച് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വ്വഹിച്ചു. കര്‍ഷക പുലരിയില്‍ പുതജീവന്റെ വിത്തുകളുമായി പുതതലമുറയെ ഇറക്കുന്നത് അര്‍ത്ഥവത്താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജയന്‍ കോലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ ചാന്‍സിലര്‍ ഫാ. ജോസ് പൊള്ളയില്‍, ഡയറക്ടര്‍ ഫാ. പീറ്റര്‍ കോയിക്കര, വികാരി ഫാ. ഫിലിപ്പ് വാഴപ്പറമ്പില്‍ സാജു വാതപ്പള്ളി, സജി മാനന്തിക്കരി, ജിജോ കൊണ്ടയില്‍, ജോസഫ് കാട്ടുമന, സിബി ഉപ്പാണി എന്നിവര്‍ പ്രസംഗിച്ചു.