Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ട് കര്‍മ്മം നടത്തി
14/08/2017
പട്ടശ്ശേരി ശ്രീഘണ്ഠാകര്‍ണ്ണ- ഭഗവതി ക്ഷേത്രത്തില്‍ 20ന് തുടങ്ങുന്ന ഭാഗവത സപ്താഹയജ്ഞവേദിയുടെ കാല്‍നാട്ട് കര്‍മ്മം ജനാര്‍ദ്ദനന്‍ മൂശാറയില്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: പട്ടശ്ശേരി ശ്രീഘണ്ഠാകര്‍ണ്ണ- ഭഗവതി ക്ഷേത്രത്തില്‍ 20ന് തുടങ്ങുന്ന ഭാഗവത സപ്താഹയജ്ഞവേദിയുടെ കാല്‍നാട്ട് കര്‍മ്മം ജനാര്‍ദ്ദനന്‍ മൂശാറയില്‍ നിര്‍വ്വഹിച്ചു. 20ന് വൈകിട്ട് 7ന് യജ്ഞത്തിന്റെ ദീപപ്രകാശനം പൊന്നപ്പന്‍ മൂശാറയില്‍ നിര്‍വ്വഹിക്കും. വൈകിട്ട് 5ന് ഇണ്ടംതുരുത്തി കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തില്‍ നിന്നും യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവരും. 7ന് ക്ഷേത്രം തന്ത്രി പെരുമ്പളം കെ എസ് കാര്‍ത്തികേയന്‍ വിഗ്രഹ പ്രതിഷ്ഠ നടത്തും. യജ്ഞാചാര്യന്‍ കലവൂര്‍ സംബ്രോജ് ലക്ഷ്മീനാരായണദാസന്‍ മാഹാത്മ്യ പ്രഭാഷണം നടത്തും. കാല്‍നാട്ട് ചടങ്ങില്‍ മേല്‍ശാന്തി സുമേഷ്, പ്രസിഡന്റ് പി ഉണ്ണി പുത്തന്‍തറ, സെക്രട്ടറി. ലാലുമോന്‍ കുന്നത്ത്, ഷൈന്‍മോന്‍, മഹിളാമണി വിലാസന്‍, ചന്ദ്രന്‍ പറുത്തേട്ടയില്‍, ഉത്തമന്‍ കളത്തിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1ന് പ്രസാദ ഊട്ടുമുണ്ട്. 25ന് രാവിലെ 11ന് രുഗ്മിണീ സ്വയംവരഘോഷയാത്ര, 27ന് ഉച്ചയ്ക്ക് 12ന് അവഭൃഥസ്‌നാനവും ആറാട്ടും നടക്കും.