Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എമര്‍ജിങ് വൈക്കം സൈക്കിള്‍ റാലി നാളെ
14/08/2017

വൈക്കം: നവമാധ്യമ കൂട്ടായ്മയായ എമര്‍ജിങ് വൈക്കം സോഷ്യല്‍ മീഡിയ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 15ന് സൈക്കിള്‍ റാലി സംഘടിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിന് സൈക്കിള്‍ ഉപയോഗിക്കുവാന്‍ പ്രേരണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തുന്നത്. രാവിലെ എട്ടിന് വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ പിന്നണി ഗായകന്‍ വി.ദേവാനന്ദ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് വല്ലകം, തലയോലപ്പറമ്പ്, ആറാട്ടുകുളങ്ങര വഴി സഞ്ചരിച്ച് റാലി വൈക്കം നഗരസഭ ബീച്ചില്‍ എത്തിച്ചേരും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എമര്‍ജിങ് വൈക്കം പ്രസിഡന്റ് വിനോദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാ ദേവി മുഖ്യാതിഥി ആയിരിക്കും. എന്‍.അനില്‍ബിശ്വാസ്, അഡ്വ. വി.വി സത്യന്‍, പി.ശശിധരന്‍, ലീനമ്മ ഉദയകുമാര്‍, മാധവന്‍ കുട്ടി കറുകയില്‍, ശ്രീകുമാരി യു.നായര്‍, അഡ്വ. എ മനാഫ്, ബിനില്‍ ജി.നാഥ് എന്നിവര്‍ പ്രസംഗിക്കും.