Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരു ജയന്തി ആഘോഷം
14/08/2017

വൈക്കം: എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 163-ാമത് ജയന്തി ആഘോഷം സെപ്റ്റംബര്‍ ആറിന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ടൗണ്‍ ഗുരുമന്ദിരത്തിലെ ഗുരുപൂജ ചടങ്ങുകള്‍ക്കുശേഷം ആറിന് രാവിലെ ഒന്‍പതിന് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സൈക്കിള്‍-മോട്ടോര്‍ സൈക്കിള്‍ റാലി നടക്കും. ഉച്ചക്ക് രണ്ടിന് വര്‍ണോജ്ജലമായ ജയന്തി ഘോഷയാത്ര യൂണിയന്‍ ഓഫീസ് അങ്കണത്തില്‍ നിന്നും ആരംഭിക്കും. നഗരം ചുറ്റി ഘോഷയാത്ര ആശ്രമം സ്‌ക്കൂളില്‍ എത്തിച്ചേരും. തുടര്‍ന്ന് വൈകുന്നേരം നാലിനു സ്‌ക്കൂള്‍ അങ്കണത്തില്‍ നടക്കുന്ന മഹാസമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജോസ് കെ.മാണി എം.പി ചതയദിന സന്ദേശം നല്‍കും. മെറിറ്റ് അവാര്‍ഡ് വിതരണം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസും, സാമൂഹ്യക്ഷേമനിധി വിതരണം സി.കെ ആശ എം.എല്‍.എയും നിര്‍വഹിക്കും. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമ്മാനദാനം നിര്‍വഹിക്കും. സെക്രട്ടറി എം.പി സെന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ് എന്നിവര്‍ പ്രസംഗിക്കും.