Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആധ്യാത്മിക വിജ്ഞാന സത്രം നടത്തി
14/08/2017
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെയും വനിതായൂണിയന്റെയും നേതൃത്വത്തില്‍ നടത്തിയ ഏകദിന ആദ്ധ്യാത്മിക വിജ്ഞാനസത്രം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെയും എന്‍.എസ്.എസ് വനിതായൂണിയന്റെയും നേതൃത്വത്തില്‍ ഏകദിന ആധ്യാത്മിക വിജ്ഞാനസത്രം നടത്തി. ആധ്യാത്മിക പ്രശ്‌നോത്തരി മത്സരം, ആധ്യാത്മിക ഉപന്യാസ മത്സരം, ആധ്യാത്മിക പ്രഭാഷണ മത്സരം, പുരാണ കഥാചിത്ര രചനാ മത്സരം, പ്രഭാഷണങ്ങള്‍ എന്നിവയായിരുന്നു പരിപാടികള്‍. വടക്കേനട എന്‍.എസ്.എസ് ആഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി വേണുഗോപാല്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍, സെക്രട്ടറി ഇന്ദിരാമണി, പി.എന്‍ രാധാകൃഷ്ണന്‍നായര്‍, എന്‍.ജി ബാലചന്ദ്രന്‍, ജയലക്ഷ്മി, വിജയകുമാര്‍, എം.ഗോപാലകൃഷ്ണന്‍, എന്‍.മധു, ദേവീപാര്‍വതി, മീനറാണി, ശ്രീദേവി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.