Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തും.
12/08/2017


വൈക്കം: റേഷന്‍ വ്യാപാരികളെ പീഡിപ്പിക്കുന്ന അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 14ന് ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷന്‍ വിതരണം ആരംഭിച്ചെങ്കിലും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡിപ്പോകളില്‍ നിന്നും ഇലക്‌ട്രോണിക് ത്രാസ്സില്‍ കൃത്യതയോടെ തൂക്കി നല്‍കാതെ വാതില്‍പ്പടി സംവിധാനം വഴിയാണ് ഇപ്പോഴും വിതരണം നടത്തുന്നത്. റേഷന്‍ വ്യാപാരികളുടെ വേതനവും കട നവീകരണവും വിതരണ കൃത്യതയ്ക്കുള്ള ഈപോസ് സംവിധാനം നടപ്പാക്കാത്തതിലും, നിലവിലുള്ള കമ്മീഷന്‍ നല്‍കാത്തതിലും പ്രതിക്ഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സപ്ലൈ ഓഫീസുകള്‍ക്കുമുമ്പിലെ സമരത്തിന്റെ ഭാഗമായാണ് ധര്‍ണ സംഘടിപ്പിച്ചിരിക്കുന്നതെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.ജോസഫ്, സെക്രട്ടറി രാജു പി.കുര്യന്‍ എന്നിവര്‍ അറിയിച്ചു.